© ഹായ് സുഹൃത്തേ,
ഞാന്‍ ജൂലൈ 2 ആം തീയതി ഉച്ചയ്ക്ക് പനവേല്‍ നിന്നും നാട്ടിലേക്ക് ട്രെയിന്‍ കയറും. ഒരു ലോങ്ങ് ലീവ് ആണ് ചോദിച്ചിരിക്കുന്നത്. എന്തായാലും ലീവ് കിട്ടിയിട്ടുണ്ട്. ആയതിനാല്‍ അടുത്ത തിങ്കളാഴ്ച ഞാന്‍ മുംബൈയ്യില്‍ നിന്നും വണ്ടി കയറും.
നാട്ടില്‍ എത്തിയിട്ട് ഒരു മാസം വിശ്രമിക്കണം. അതു കഴിഞ്ഞെ എന്തിനും ഉള്ളൂ. ശേഷം പരീക്ഷയ്ക്കു പഠിച്ചു തുടങ്ങണം. ഈ പ്രാവശ്യം കുറച്ചു ചൂടൊക്കെ ഉണ്ട്. ഇത് എത്ര നാളതെക്കാണെന്ന് അറിയില്ല. എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒന്നു ശ്രമിച്ചു കളയാം എന്നു വെച്ചു. അതാണ് ഈ മനം മാറ്റതിന്നു കാരണഹേതു.
ഈ പ്രാവശ്യം എന്തായാലും ഓണത്തിനു വീട്ടില്‍ ഉള്ളവരോടൊപ്പം ആഘോഷിക്കാം എന്ന ഒരു സന്തോഷം മനസ്സിലുണ്ട്. അനിയത്തിക്കുട്ടിയ്ക്ക് എന്തെങ്കിലും സാധനം മേടിച്ചു കൊണ്ടുപോകണം. അവളുടെ അടുത്ത് എന്തെങ്കിലും വെണോ എന്ന് ചോദിയ്ക്കാന്‍ എനിക്ക് ഭയമാണ്. കാരണം ആ "പൊട്ടി" വേണമെങ്കില്‍ എന്‍റെ ബട്ജെടിന്റെ മേലെ ഉള്ള എന്തെങ്കിലും പറയുമെന്ന് എനിക്ക് അറിയാം. ചുമ്മാതാണ് കേട്ടോ, അതു പണ്ടായിരുന്നു. ഇന്ന് അവള്‍ക്ക് എന്നെക്കാളും വിവരമുണ്ട്. വെറുതെയല്ലല്ലോ, അവള്‍ ബി .എ .സി . നര്സ്സിങ്ങിനു പഠിക്കുകയല്ലേ. വീട്ടില്‍ ഇപ്പോഴേ, 3ഉ 4ഉ വര്‍ഷം കഴിഞ്ഞിട്ടുള്ള അവളുടെ വിവാഹത്തെ കുറിച്ചുള്ള സംസാരമൊക്കെ തുടങ്ങിയിട്ടുണ്ട്. പക്ഷെ ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട് വെറുതെ പണിയുണ്ടാക്കാതെ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന്. ഞങ്ങള്‍ അങ്ങനെ ആണ്.
ഇനി നാട്ടില്‍ എത്തിക്കഴിഞ്ഞാലോ അപ്പൊ തുടങ്ങും നാട്ടുകാരും,വീട്ടുകാരും ഇനി എന്നാ മോനെ തിരിച്ച്. അപ്പൊ ഞാന്‍ പറയും, " ആ പോണം അമ്മൂമ്മേ പോണം, പോകാതിരിക്കാന്‍ പറ്റുമോ " ഒരു മറുചോദ്യം അങ്ങോട്ടു കൊടുക്കും. പിന്നല്ലാതെ, മനുഷ്യന്‍ കാത്തു കാത്ത് നാട്ടില്‍ വന്നപ്പോ തള്ളയ്ക്കു വേറെ ഒന്നും ഇല്ല ചോദിയ്ക്കാന്‍. ഇനി എത്ര പേര്‍ക്ക് ഇതു പോലെ മറുപടി കൊടുക്കണമോ ആവോ.
എന്നാല്‍ ഞാന്‍ നിര്‍ത്തുന്നു സുഹൃത്തേ,
എന്നു സ്വന്തം,
ജിതിന്‍. വി
താന്നിയ്ക്കല്‍ വീട്
ശൂരനാട് വടക്ക്
ആനയടി പി.ഓ.
കൊല്ലം ജില്ല
കേരള സംസ്ഥാനം
No comments:
Post a Comment